നികുഞ്ജം തുറന്നു; സായം പ്രഭയിൽ ബസും

പത്തിയൂർ പഞ്ചായത്തിന്റെ വൃദ്ധസദനം നികുഞ്ജം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു
കായംകുളം
പത്തിയൂർ പഞ്ചായത്തിന്റെ വൃദ്ധസദനം നികുഞ്ജം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്‌തു. സായംപ്രഭ പകൽവീട്ടിലെ വയോജനങ്ങൾക്ക് യാത്രാ സൗകര്യത്തിനായി തയ്യാറാക്കിയ ബസിന്റെ ഫ്ളാഗ് ഓഫും കലാ സാംസ്കാരിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ച പ്രതിഭാശാലികളെ ആദരിക്കുന്ന സമാദരം 2025 പരിപാടിയും മന്ത്രി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അങ്കണത്തിലെ ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ബോർഡ് ഓഫ് ഓർഫണേജസ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് ഇലക്റ്റസ് മെമ്പർ ഫാ. ജോർജ് ജോഷ്വാ മുഖ്യാതിഥിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷ എം ജനുഷ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു മധുകുമാർ, ബി പവിത്രൻ, അനിതാ രാജേന്ദ്രൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി അശ്വതി, പി ഗോപാലകൃഷ്ണപിള്ള, പി പ്രഭാകരൻ, സുരേഷ് എസ് ചിത്രകല, പഞ്ചായത്ത് സെക്രട്ടറി എസ് സിന്ധു എന്നിവർ സംസാരിച്ചു.









0 comments