അരൂരിൽ ചാന്ദ്രമനുഷ്യനെത്തി

അരൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ചാന്ദ്രമനുഷ്യന്റെ പര്യടനം അരൂർ മേഖലയിൽ നടന്നു. തങ്കി സെന്റ് ജോർജ് സ്കൂളിൽ കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനംചെയ്തു. ഉഴുവ ഗവ. യുപി സ്കൂളിലെ സ്വീകരണത്തിനുശേഷം എരമല്ലൂർ ഗവ. എൻഎസ്എൽപി സ്കൂളിൽ സമാപിച്ചു. ജില്ലാസമിതി അംഗങ്ങളായ എൻ ആർ ബാലകൃഷ്ണൻ, ആർ ഉപേന്ദ്രൻ, എ എസ് രാജേഷ്, എസ് കെ പ്രകാശൻ, ബിജു കുട്ടപ്പൻ, കെ നന്ദകുമാർ,ജെ എ അജിമോൻ, ബി എൻ ശ്യാം എന്നിവർ നേതൃത്വം നൽകി.









0 comments