സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവുമടങ്ങിയ ബാഗ് നഷ്‌ടമായി
ഭാഗ്യക്കേട്...

അമ്പലപ്പുഴ
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് യാത്രാമധ്യേ നഷ്‌ടപ്പെട്ടു. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേപറമ്പിൽ അലക്‌സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽനിന്ന് നഷ്‌ടമായത്.
ഇരുചക്രവാഹനത്തിൽ യാത്രചെയ്‌തിരുന്ന സാം ബാഗ് അരയിലെ ബെൽറ്റിൽ ബന്ധിച്ചിരിക്കുകയായിരുന്നു. വളഞ്ഞവഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്‌ടപ്പെട്ട വിവരമറിഞ്ഞത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയും ബാഗിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.









0 comments