പാലം നിർമാണ സ്ഥലം ഇറിഗേഷൻ എക്‌സി. എൻജിനിയർ സന്ദർശിച്ചു

തൃക്കുന്നപ്പുഴ പാലം പണി നടക്കുന്ന സ്ഥലം ഇറിഗേഷൻ എക്‌സി. എൻജിനിയർ സന്ദർശിക്കുന്നു
ഹരിപ്പാട്
തൃക്കുന്നപ്പുഴയിൽ പാലം നിർമാണം നടക്കുന്ന സ്ഥലം ഇറിഗേഷൻ എക്‌സി. എൻജിനിയർ സന്ദർശിച്ചു. അപ്രോച്ച് റോഡിന്റെ അംഗീകരിച്ച ഡിസൈൻ അനുസരിച്ചുള്ള നിർമാണ നടപടികൾ അടുത്ത ദിവസം മുതൽ ആരംഭിക്കാനും പൈലിങ് ഇരുകരകളിലും ഒരുപോലെ ആരംഭിക്കാനും കരാറുകാരന് നിർദേശം നൽകി. തൃക്കുന്നപ്പുഴയിലെ പാലം പണി അനന്തമായി നീണ്ടുപോകുന്നത് സൃഷ്‌ടിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി മന്ത്രി സജി ചെറിയാന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷൻ എക്‌സി. എൻജിനിയർ തൃക്കുന്നപ്പുഴയിലെത്തിയത്.









0 comments