ലഹരിക്കെതിരെ മാനവശൃംഖലയും പ്രതിജ്ഞയും

വിദ്യാര്‍ഥികള്‍ കലക്‌ടറേറ്റ് ജങ്ഷനിൽ തീര്‍ത്ത മാനവശൃംഖലയില്‍നിന്ന്
അമ്പലപ്പുഴ
ലഹരിക്കെതിരായ പ്രവർത്തനത്തിന്റെ സന്ദേശവാഹകരാകാൻ വിദ്യാർഥികളെ ബോധവാന്മാരാക്കി ആന്റി ഡ്രഗ്സ് വാർ സംഘടിപ്പിച്ചു. അമ്പലപ്പുഴ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായ തോട്ടപ്പള്ളി ഫെസ്റ്റുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്‌കൂളുകളിലാണ് ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി മാനവശൃംഖലയും പ്രതിജ്ഞയും സംഘടിപ്പിച്ചത്. മുഴുവൻ സ്‌കൂളുകളിലും അസംബ്ലിയിൽ ഉൾപ്പെടെയായിരുന്നു പരിപാടി. മുഹമ്മദൻസ് ബോയ്സ് സ്‌കൂൾ അങ്കണത്തിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. കലക്‌ടർ അലക്‌സ് വർഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി ജീവ, നഗരസഭ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, കൗൺസിലർമാരായ എ എസ് കവിത, സിമി ഷാഫി ഖാൻ, എഇഒ എം കെ ശോഭന, പ്രിൻസിപ്പൽ എം എൽ സിനി, പ്രഥമാധ്യാപിക ജാൻസി ബിയാട്രിസ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു. ഗവ. മുഹമ്മദൻസ് ബോയ്സ്, ഗവ. മുഹമ്മദൻസ് ഗോൾസ്, ഗവ. മുഹമ്മദൻസ് യുപി, യുഐടി, ടിടിഐ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ചേർന്ന് കലക്‌ടറേറ്റ് ജങ്ഷനിൽ മാനവശൃംഖല തീർത്തു. ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.








0 comments