സിപിഐ എമ്മിന്റെ കൊടി നശിപ്പിച്ചു

കണ്ടിയൂർ കുരുവിക്കാട്ട് സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കെപിഎംഎസിന്റെയും കൊടികൾ നശിപ്പിച്ച നിലയിൽ
മാവേലിക്കര
കണ്ടിയൂർ കുരുവിക്കാട്ട് സിപിഐ എം ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചിരുന്ന കൊടിമരത്തിലെ കൊടി ആർഎസ്എസുകാർ നശിപ്പിച്ചു. വ്യാഴം പകൽ മൂന്നോടെയാണ് സംഭവം. ഒരു പ്രകോപനവും ഇല്ലാതെ കൊടി നശിപ്പിക്കുകയായിരുന്നുവെന്ന് സിപിഐ എം പ്രവർത്തകർ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി കെ രതീഷ് മാവേലിക്കര പൊലീസിൽ പരാതി നൽകി. സമീപത്തുണ്ടായിരുന്ന ഡിവൈഎഫ്ഐയുടെയും കെപിഎംഎസിന്റെയും കൊടികളും നശിപ്പിച്ചിട്ടുണ്ട്. മാവേലിക്കര പൊലീസ് കേസെടുത്തു.









0 comments