പ്രതിനിധികളായി സഹോദരങ്ങൾ
കോമ്രേഡ‍്സ് ഇൻ കോൺഫറൻസ്

സന്തോഷ് കുമാറും - സുനീഷ് കുമാറും സമ്മേളന നഗറിൽ
കോടിയേരി
ബാലകൃഷ്ണൻ നഗർ
സിപിഐ എം ജില്ലാ സമ്മേളന പ്രതിനിധികളായി സഹോദരങ്ങൾ. മാന്നാർ ഏരിയ കമ്മിറ്റിയംഗമായ പുത്തൻവീട്ടിൽ പി ഡി സന്തോഷ്‌കുമാറും ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ പുത്തൻവീട്ടിൽ പി ഡി സുനീഷ്‌കുമാറുമാണ് പ്രതിനിധികളായി എത്തിയത്.
പ്രായത്തിലും പ്രതിനിധി സമ്മേളനത്തിലും മൂത്തത് സന്തോഷ്‌കുമാറാണ്. നാലാം തവണയാണ് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും പുലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സന്തോഷ്‌കുമാർ പ്രതിനിധിയാവുന്നത്. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായ സുനീഷ്‌കുമാർ ആദ്യമായാണ് പ്രതിനിധിയാകുന്നത്. ഇരുവരുടെയും സഹോദരനായ പി ഡി ദിലീഷ്‌കുമാർ പുലിയൂർ തിങ്കളാമുറ്റം ബ്രാഞ്ച് സെക്രട്ടറിയാണ്. സന്തോഷ്‌കുമാർ എസ്എഫ്ഐയിലൂടെയാണ് സംഘടനാ രംഗത്തേക്ക് എത്തുന്നത്. പിന്നാലെ അനിയന്മാരും സജീവ പ്രവർത്തകരായി. മൂന്നുപേരും വിദ്യാർഥി കാലഘട്ടത്തിൽ കോളേജ് യൂണിയൻ ഭാരവാഹികളായിരുന്നു.മായ എസ് രാജനാണ് സന്തോഷ്‌കുമാറിന്റെ ഭാര്യ. മകൾ മേഘ്ന എസ് കൃഷ്ണ. രജിത ചന്ദ്രനാണ് സുനീഷ്‌കുമാറിന്റെ ഭാര്യ. കാശിനാഥ്, യദുനന്ദൻ എന്നിവരാണ് മക്കൾ.









0 comments