അനുമോദന സമ്മേളനവും 
പുരസ-്കാര വിതരണവും

Navarathri

ഒരിപ്രം പുത്തുവിള ദേവീക്ഷേത്രത്തിൽ നടത്തിയ അനുമോദനസമ്മേളനം കേരള ഫോക-്ലോർ അക്കാദമി ചെയർമാൻ 
ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2025, 12:47 AM | 1 min read

മാന്നാര്‍

ഒരിപ്രം പുത്തുവിള ദേവീക്ഷേത്രത്തിൽ പുത്തുവിളയിലമ്മ സേവാ സമിതിയുടെ നേതൃത്വത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനം കേരള ഫോക് ലോർ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് ജി ഗോപകുമാർ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ പുരസ്കാര വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികുമാർ കോമൻറേത്ത്, ദേവീ ക്ഷേത്ര ഉപദേഷ്ടാവ് എം കെ കൃഷ്ണൻ നമ്പൂതിരി, എൻഎസ്എസ് കരയോഗം പ്രസിഡന്റുമാരായ ജി ജയദേവ്, രഘുനാഥ് പാർത്ഥസാരഥി, ദേവസ്വം ഭരണസമിതി പ്രസിഡൻ്റ് അജിത്ത് ആയിക്കാട്, ഗാനരചയിതാവ് രാജീവ് വൈശാഖ് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി വി സി രതീഷ് കുമാർ സ്വാഗതവും മീഡിയ കോ- ഓർഡിനേറ്റർ അനീഷ് വി കുറുപ്പ് നന്ദിയും പറഞ്ഞു. കലാരംഗത്ത് മികവിന് ശ്രീഭദ്ര പുരസ്കാരം ശരൺ ശശികുമാറിന് സമ്മാനിച്ചു. തിരുവാതിര അങ്കത്തിലെ വിജയികൾക്ക് മുറവശേരിൽ പ്രസാദ് സ്മാരക ട്രോഫിയും ക്യാഷ് അവാർഡും നൽകി. സമിതി അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കും അവാർഡുകൾ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home