യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ 25 പേർ സിപിഐ എമ്മിലേക്ക്

കഞ്ഞിക്കുഴിയിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വന്നവരെ ജില്ലാ സെക്രട്ടറി ആർ നാസർ പതാക നൽകി സ്വീകരിക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 29, 2025, 02:12 AM | 1 min read
കഞ്ഞിക്കുഴി
കഞ്ഞിക്കുഴിയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഇരുപത്തഞ്ചു പേർ കോൺഗ്രസ് വിട്ടു. ഇനി സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ വൈസ്‌പ്രസിഡന്റുമായ വിവേക് പ്രകാശനും കോൺഗ്രസിന്റെ സജീവപ്രവർത്തകരായ കാരുവള്ളി വീട്ടിൽ സുശീല തങ്കപ്പനും കുടുംബവും ഉൾപ്പെടെയാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ രക്തഹാരമണിയിച്ച് ഇവർക്ക് ചെങ്കൊടി കൈമാറി. പോളക്കാടൻ സമീപം ചേർന്ന സ്വീകരണ സമ്മേളനത്തിൽ ഏരിയ കമ്മറ്റിയംഗം എം സന്തോഷ്‌കുമാർ അധ്യക്ഷനായി. കഞ്ഞിക്കുഴി ലോക്കൽ സെകട്ടറി എസ് ഹെബിൻദാസ് സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം ജി മുരളി നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം എസ് രാധാകൃഷ്‌ണൻ, ഏരിയ സെക്രട്ടറി ബി സലിം, രാജു കാരുവള്ളി എന്നിവർ സംസാരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വിവേക് പ്രകാശ്. കഞ്ഞിക്കുഴിയിലെ കോൺഗ്രസിന്റെ കുടുംബവാഴ്‌ചയിലും സംസ്ഥാനതലത്തിൽ ആ പാർടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ഇവർ സിപിഐ എമ്മിനൊപ്പം വന്നത്.









0 comments