ആർഎസ്എസ് വിട്ട് 15 പേർ സിപിഐ എമ്മിനൊപ്പം

ഹരിപ്പാട് മണിമംഗലത്ത് ആർഎസ്എസ് വിട്ടുവന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ചെങ്കൊടി നൽകി സ്വീകരിക്കുന്നു
ഹരിപ്പാട്
മണിമംഗലം ശാഖാ മുഖ്യശിക്ഷക് ഉൾപ്പെടെ 15 പേർ ആർഎസ്‌എസ് വിട്ടു. ഇവർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ആർഎസ്‌എസ് വിട്ടുവന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ചെങ്കൊടി നൽകി സ്വീകരിച്ചു. ഹരിപ്പാട് മണിമംഗലം ശാഖ മുഖ്യശിക്ഷക് ശബരീഷ്, ഗണനായക് ഗോകുൽ, ശിക്ഷക് ആദിത്യ ശിവ, രാഹുൽ, അശ്വഘോഷ്, കിരൺ ശിവൻ, അഭിനവ്, ശ്രീരാജ്, ആദർശ്, ഹർഷിത് നായർ, സംഗീത്, പ്രണവ്, രാഹുൽ രാധാകൃഷ്‌ണൻ, ജിത്തു, വീനീത് എന്നിവരാണ് വർഗീയതയുടെ രാഷ്‌ട്രീയമുപേക്ഷിച്ച് സിപിഐ എമ്മിന്റെ ജനപക്ഷ രാഷ്‌ട്രീയത്തിനൊപ്പം അണിചേർന്നത്. യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം ആർ അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ്, ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് എം എം അനസ് അലി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് കൃഷ്‌ണകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം ആർ മധു, രാജീവ് ശർമ, വിപിൻ വിക്രമൻ, സുഭാഷ് കടമ്പാട്ട്, വിശ്വകുമാർ, കുഞ്ഞുമോൾ, സരിത എന്നിവർ സംസാരിച്ചു.









0 comments