സജ്‌നയ്‌ക്ക് വീൽചെയർ നൽകി

കാലടി
അരയ്ക്കുതാഴെ തളർന്ന സജ്‌നയ്‌ക്ക് ഇനി പുതിയ വീൽചെയറിൽ സഞ്ചരിക്കാം. പവിഴം റൈസ് ഗ്രൂപ്പ് എംഡി എൻ പി ആന്റണിയാണ് വീൽചെയർ സ്പോൺസർ ചെയ്തത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ എൻ എസ് കെ ഉമേഷ് വീൽചെയർ കൈമാറി.
കാലടി സംസ്കൃത സർവകലാശാലയിലെ അവസാനവർഷ എംഎസ്‌സി വിദ്യാർഥിനിയായ സജ്നയുടെ സ്വദേശം കാസർകോട് കാഞ്ഞങ്ങാടാണ്. സജ്‌നയുടെ പഠനത്തിനായി കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് അമ്മ പി കെ പത്മിനിയും സഹോദരൻ പി എസ് അഭിജിത്കുമാറും. പഴയ വീൽചെയറിലായിരുന്നു സഞ്ചാരം. സജ്നയുടെ അവസ്ഥ ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയുമായ കെ വി അഭിജിത് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് കലക്ടർ സ്പോൺസറെ കണ്ടെത്തി സജ്നയ്‌ക്ക് വീൽചെയർ കൈമാറി.









0 comments