മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് ആലുവ യുസി കോളേജിന്

ആലുവ
ഉന്നതവിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് ആലുവ യുസി കോളേജിന്. മന്ത്രി ആർ ബിന്ദുവിൽനിന്ന് പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, ഓട്ടോണമി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഞ്ജു എം ജോർജ്, കോളേജ് ഐക്യുഎസി കോ–ഓർഡിനേറ്റർ ഡോ. സിമി പുഷ്പൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കോളേജ് കൈവരിച്ച നാക് എപ്ലസ്പ്ലസ് ഗ്രേഡ്, എൻഐആർഎഫ് പട്ടികയിൽ 96–-ാംസ്ഥാനം, കെഐആർഎഫ് റാങ്കിങ്ങിൽ 12–-ാംസ്ഥാനം തുടങ്ങിയ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്.









0 comments