യുസിയിൽ കളമെഴുത്തും പാട്ടും ശിൽപ്പശാല

ആലുവ
പഞ്ചവർണ ഭദ്രകാളി കളമെഴുത്തും നന്തുണിയുടെ നാദവിസ്മയത്തിൽ കളംപാട്ടും ആസ്വദിച്ച് വിദ്യാർഥികൾ. അനുഷ്ഠാന കലയായ കളമെഴുത്തും പാട്ടും അടുത്തറിയാനും ജനകീയമാക്കുന്നതിനും ആലുവ യുസി കോളേജിൽ ഫോക്‌ലോർ ക്ലബ്, മലയാളവിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ കളമെഴുത്തും പാട്ടും ശിൽപ്പശാല സംഘടിപ്പിച്ചു. കളംപാട്ട് കലാകാരൻ കടന്നമണ്ണ ശ്രീനിവാസൻ ശിൽപ്പശാല നയിച്ചു. മലയാളവിഭാഗം മേധാവി ഡോ. സിബു മോടയിൽ, ഡോ. വിശാൽ ജോൺസൺ, കെ എസ് സവാദ് എന്നിവർ സംസാരിച്ചു.









0 comments