നവരാത്രിക്ക് പകിട്ടേകി ‘പുടവ'യുടുക്കൽ മത്സരം

മട്ടാഞ്ചേരി
നാരി ദേവതാ പൂജ ആഘോഷത്തിന് പകിട്ടേകി പുടവ(സാരി)യുടുക്കൽ മത്സരവുമായി കേരള ബ്രാഹ്മണസഭ വനിതാ വിഭാഗം കൊച്ചി ശാഖ. മത്സരത്തോടനുബന്ധിച്ച് നവരാത്രി പൂജാവിഭവങ്ങളുടെ പ്രദർശനവും സുമംഗലി താംബൂല സമർപ്പണവും നടന്നു.
വിവാഹവേളയിലും പൂജാ ഉത്സവവേളയിലും പരമ്പരാഗത പുടവയുടുക്കൽ നിർബന്ധമാണെന്നും അത് പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരമൊരുക്കിയതെന്ന് വനിതാവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്രീ അയ്യർ പറഞ്ഞു. 18 മുഴം (ഒന്പതര മീറ്റർ) സാരി 10 മിനിറ്റിനകം ഉടുത്തൊരുങ്ങുകയാണ് മത്സരം. ശാരദാ ശങ്കര കല്യാണ മണ്ഡപത്തിൽ നടന്ന മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. മണ്ഡപത്തിൽ ഒരുക്കിയ നവരാത്രി ബൊമ്മക്കൊലുവിനുമുന്നിൽ 18 തരം വിഭവങ്ങൾ പ്രദർശിപ്പിച്ചു.








0 comments