നവരാത്രി ആഘോഷങ്ങൾക്ക് ബൊമ്മക്കൊലു ഒരുങ്ങി

കാലടി
നവരാത്രി ആഘോഷങ്ങള്‍ക്കായി കാലടി ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് ദിവസങ്ങളിലുള്ള പൂജയ്‌ക്കായിട്ടാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികള്‍കെട്ടി അതിൽ കളിമണ്‍ പ്രതിമകള്‍ നിരത്തി പ്രത്യേകം പട്ടുതുണികള്‍ വിരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
സംഗീതമൂര്‍ത്തികളും ദശാവതാരത്തിലെ വിവിധ രൂപങ്ങളും പ്രതിനിധാനംചെയ്യും.
ഇതിനുപുറമെ വിവിധതരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി വയ്ക്കും. മണ്‍രൂപങ്ങളില്‍ പ്രത്യേകമായി നിറംനല്‍കി ഭംഗിയില്‍ നിരത്തിയും മണ്‍പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, രക്തചന്ദനം കൊണ്ടുണ്ടാക്കിയ മേശ-–കസേര ഉപകരണങ്ങള്‍ എന്നിവയോടൊപ്പം നവധാന്യങ്ങളും ചേർത്തുമാണ് ഒമ്പതുദിവസം പൂജ. മഹാനവമി, വിജയദശമി ദിവസങ്ങള്‍ക്കുശേഷം ആഘോഷങ്ങള്‍ സമാപിക്കും.








0 comments