സെയിൽസ് റിവ്യൂ മീറ്റിങ്ങുകൾ കൊലയിടങ്ങളാക്കരുത്
മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ പണിമുടക്ക് പൂർണം

ഐപിസിഎ ലബോറട്ടറീസ് മാനേജ്മെന്റ് കമ്പനി എറണാകുളം ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ ധർണ കെഎംഎസ്ആർഎ സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ് കുമാർ ഉദ്ഘാടനംചെയ്യുന്നു
കൊച്ചി
സെയിൽസ് റിവ്യൂ മീറ്റിങ്ങുകൾ കൊലയിടങ്ങളാക്കരുത്, തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക,അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐപിസിഎ ലബോറട്ടറീസ് മാനേജ്മെന്റ് കമ്പനിയിലെ മെഡിക്കൽ റെപ്രസന്റേറ്റീവുമാർ രാജ്യവ്യാപകമായി പണിമുടക്കി.
സംസ്ഥാനത്ത് പണിമുടക്കിയ തൊഴിലാളികൾ എറണാകുളത്ത് കമ്പനി ഡിപ്പോയ്ക്കുമുന്നിൽ നടത്തിയ ധർണ കെഎംഎസ്ആർഎ സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി ദിജേഷ് അധ്യക്ഷനായി.
എഫ്എംആർഎഐ പ്രസിഡന്റ് പി കൃഷ്ണാനന്ദ്, രാജേഷ് മോൻ, പ്രിൻസി മെൻഡിസ്, സി എച്ച് ഹനോഷ്, എബി പോൾ, എൻ എ സഹാബ്, പി എം ജിബിൻ, മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.
ഐപിസിഎ ലബോറട്ടറീസ് മാനേജ്മെന്റ് "സെയിൽസ് റിവ്യൂ മീറ്റിങ് വിളിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവുമാരെ അസംഭ്യം പറയുന്നതും കച്ചവടതാൽപ്പര്യത്തിനായി വിവിധ രീതിയിൽ പീഡിപ്പിക്കുന്നതും പതിവാക്കിയിയ്‌രിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. തൊഴിലാളി പീഡനത്തിന്റെ ഭാഗമായി അടുത്തിടെ ഉത്തർപ്രദേശിൽ ഒരു ജീവനക്കാരൻ റിവ്യൂ മീറ്റിങ്ങിനിടെ ഹൃദായാഘാതം വന്ന് മരിച്ചു. ഇത്തരം നടപടികൾക്കെതിരെ പ്രതികരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുകയും ദൂരേക്ക് സ്ഥലംമാറ്റുകയും പതിവാക്കുകയാണ് ഐപിസിഎ മാനേജ്‌മെന്റെന്നും കെഎംഎസ്‌ആർഎ ഭാരവാഹികൾ പറഞ്ഞു.









0 comments