കൂത്താട്ടുകുളത്തെ ജനകീയ ഹോട്ടലിലെ ഉപകരണങ്ങൾ കടത്തി ; കൗൺസിലിൽ എൽഡിഎഫ് പ്രതിഷേധം

കൂത്താട്ടുകുളം
നഗരസഭ കുടുംബശ്രീ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം ജനകീയ ഹോട്ടലിലെ പാത്രങ്ങൾ, ഫർണിച്ചർ, വിവിധ ഉപകരണങ്ങൾ എന്നിവ നഗരസഭ അധ്യക്ഷ കല രാജു കടത്തിയതായി ആക്ഷേപം. കൗൺസിൽ യോഗത്തിൽ സുമ വിശ്വംഭരനാണ് അടിയന്തര പ്രമേയത്തിലൂടെ പരാതി ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ചു. എൽഡിഎഫ് കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽയോഗം നിർത്തിവച്ചു.
2021ലെ കോവിഡ് കാലത്ത് ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ചുമതല സിഡിഎസ് അംഗമായിരുന്ന കല രാജുവിനായിരുന്നു. 30,000 രൂപയുടെ പാത്രങ്ങളും ഫർണിച്ചറും നഗരസഭ വാങ്ങിനൽകി. ഒരുവർഷംമാത്രം പ്രവർത്തിച്ച ഹോട്ടൽ ആറുലക്ഷം രൂപ സബ്സിഡിയായി കൈപ്പറ്റി. നഗരസഭയിലേക്ക് തിരിച്ചടയ്ക്കേണ്ട റിവോൾവിങ് ഫണ്ടായ 10,000 രൂപ ഇതുവരെ തിരിച്ചടച്ചില്ലെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
സണ്ണി കുര്യാക്കോസ്, അംബിക രാജേന്ദ്രൻ, വിജയ ശിവൻ, ജിജി ഷാനവാസ്, ഷിബി ബേബി, പി ആർ സന്ധ്യ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.









0 comments