യുഎസ് പ്രതികാരച്ചുങ്കം : പ്രതിഷേധമിരന്പി

അമേരിക്ക ഏർപ്പെടുത്തിയ അധികചുങ്കത്തിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകത്തൊഴിലാളി, കർഷക സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നു
കൊച്ചി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ പ്രതികാരച്ചുങ്കത്തിനെതിരെ ധർണയും ട്രംപിന്റെ കോലംകത്തിക്കലും സംഘടിപ്പിച്ചു. ട്രേഡ് യൂണിയൻ,- കർഷക, കർഷകത്തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ഐഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു, ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി, കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, ചാൾസ് ജോർജ്, കെ ജെ മാക്സി എംഎൽഎ, കെ എ എഡ്വിൻ, വി സി ബിജു, സി ഡി നന്ദകുമാർ, എം ജി അജി, കെ എം റിയാദ്, കെ എ അലി അക്ബർ, സോണി കോമത്ത് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ധർണ.









0 comments