യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും
മഞ്ഞള്ളൂർ പഞ്ചായത്തിൽ എൽഡിഎഫ് പ്രതിഷേധം

മൂവാറ്റുപുഴ
മഞ്ഞള്ളൂർ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും നടത്തി. വാഴക്കുളം പമ്പുകവലയിൽനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ബിനോയ് മാത്യു അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ പി രാമചന്ദ്രൻ, എം കെ മധു, ഇ കെ സുരേഷ്, ഷൈൻ ജേക്കബ്, ഇമ്മാനുവൽ പാലക്കുഴി, ഡൊമിനിക് അയ്യങ്കോലിൽ തുടങ്ങിയവർ സംസാരിച്ചു.









0 comments