തൃപ്പൂണിത്തുറയിൽ എൽഡിഎഫ് ജാഥ തുടങ്ങി

തൃപ്പൂണിത്തുറ
നഗരസഭയിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വികസനജാഥയ്‌ക്ക് തുടക്കമായി. ക്യാപ്റ്റൻ എസ് മധുസൂദനന് പതാക കൈമാറി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ തിരുവാങ്കുളത്ത് ജാഥ ഉദ്ഘാടനം ചെയ്തു.
ശശി വെള്ളക്കാട്ട് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, എൽഡിഎഫ് നേതാക്കളായ ജോസ് പുത്തൻവീട്ടിൽ, പി വി ചന്ദ്രബോസ്, എൻ പി ബോബി തുടങ്ങിയവർ സംസാരിച്ചു. ബുധൻ രാവിലെ ഇരുമ്പനം പുതിയ റോഡിൽനിന്ന് ആരംഭിച്ച് വൈകിട്ട് കൊപ്പറമ്പിൽ സമാപിക്കും.









0 comments