മഞ്ഞള്ളൂർ പഞ്ചായത്തിലെ അഴിമതി ; എൽഡിഎഫ് പ്രചാരണജാഥ സംഘടിപ്പിച്ചു

മൂവാറ്റുപുഴ
യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ മഞ്ഞള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബുധൻ രാവിലെ 10ന് എൽഡിഎഫ് ജനകീയമാർച്ചും കുറ്റപത്രസമർപ്പണവും നടത്തും. മാർച്ചിന് മുന്നോടിയായി പഞ്ചായത്തിൽ എൽഡിഎഫ് പ്രചാരണജാഥ നടത്തി.
അച്ചൻകവലയിൽനിന്ന് തുടങ്ങിയ ജാഥ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിത റെജി അധ്യക്ഷയായി. എം കെ മധു ക്യാപ്റ്റനും ബിനോയ് മാത്യു വൈസ് ക്യാപ്റ്റനും ഡൊമിനിക് സ്കറിയ മാനേജരുമായ ജാഥ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വാഴക്കുളത്ത് സമാപിച്ചു. സമാപനസമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്വീകരണകേന്ദ്രങ്ങളിൽ കെ വി സുനിൽ, പി ആർ സനീഷ്, പീറ്റർ പോൾ, സജി കളപ്പുര, എം കെ മധു, ബിനോയ് മാത്യു, ഡൊമിനിക് സ്കറിയ എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് നടക്കുന്ന ജനകീയമാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യും.









0 comments