മൂവാറ്റുപുഴ നഗരസഭയിലെ അഴിമതി ; എൽഡിഎഫ് പ്രചാരണജാഥ നടത്തി

മൂവാറ്റുപുഴ
നഗരസഭയിൽ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ ബുധനാഴ്ച നടക്കുന്ന നഗരസഭാ ഓഫീസ് മാർച്ചിന്റെയും കുറ്റപത്രസമർപ്പണത്തിന്റെയും ഭാഗമായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാപ്രദേശത്ത് പ്രചാരണ വാഹനജാഥ നടത്തി. യു ആർ ബാബു ക്യാപ്റ്റനും കെ പി അലിക്കുഞ്ഞ് വൈസ് ക്യാപ്റ്റനുമായ ജാഥ കടാതി കുര്യൻമലയിൽനിന്ന് തുടങ്ങി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനംചെയ്തു. കെ വി രവി അധ്യക്ഷനായി. ജാഥ എസ്എൻഡിപി അമ്പലംകുന്നിൽ സമാപിച്ചു. സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു.
സ്വീകരണകേന്ദ്രങ്ങളിൽ എം എ സഹീർ, സജി ജോർജ്, ആർ രാജേഷ്, കെ ജി അനിൽകുമാർ, പി ബി അജിത് കുമാർ, വി എ ജാഫർ സാദിഖ്, ഇബ്രാഹിം കരീം, ഉമാമത്ത് സലിം, ടി എം ഹാരിസ്, കെ കെ ശശി, മീര കൃഷ്ണൻ, ഫൗസിയ അലി, യു ആർ ബാബു, കെ പി അലിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
ബുധൻ രാവിലെ 10ന് ടിബി ജങ്ഷനിൽനിന്ന് തുടങ്ങുന്ന മാർച്ച് നഗരസഭാ ഓഫീസിനുമുന്നിൽ സമാപിക്കും. തുടർന്ന് ധർണയും കുറ്റപത്രസമർപ്പണവും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്യും.









0 comments