ഭൂമാഫിയക്കായി ചെങ്ങമനാട് കൃഷിഭൂമി തരംമാറ്റൽ: കർഷകസംഘം പ്രതിഷേധിച്ചു

land mafia
വെബ് ഡെസ്ക്

Published on Oct 04, 2025, 02:26 AM | 1 min read


നെടുമ്പാശേരി

ചെങ്ങമനാട് ദേശം പുറയാർ ചാന്തേലിപ്പാടം ഭൂമാഫിയക്കുവേണ്ടി അനധികൃതമായി തരംമാറ്റി നൽകുന്ന കോൺഗ്രസ് വാർഡ് അംഗത്തിന്റെ ഗുണ്ടായിസത്തിനെതിരെ കേരള കർഷകസംഘം വില്ലേജ് കമ്മിറ്റി ചെങ്ങമനാട്‌ പഞ്ചായത്ത് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. വർഷങ്ങളായി തരിശുകിടന്ന ചാന്തേലിപ്പാടത്ത്‌ ചെങ്ങമനാട് സഹകരണ ബാങ്ക്‌ നേതൃത്വത്തിൽ മികച്ച കർഷകനായ ശ്രീജിത് ഷാജിയാണ് നെൽക്കൃഷി നടത്തിയത്. മൂന്ന് ദിവസത്തെ തുടർച്ചയായ പൂജ അവധിയുടെ മറവിൽ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കൃഷിഭൂമി മണ്ണെടുത്ത് മാറ്റി രൂപമാറ്റം വരുത്താനാണ്‌ ശ്രമിച്ചത്‌.


കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് കർഷകസംഘം ആലുവ ഏരിയ സെക്രട്ടറി പി ജെ അനിൽ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌ സി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി കെ വി ഷാലി, കെഎസ്‌കെടിയു ആലുവ ഏരിയ സെക്രട്ടറി ഇ എം സലിം, സിപിഐ എം ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പി എ രഘുനാഥ്, ആർ സുനിൽകുമാർ, എം കെ അസീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home