പാടം നികത്തൽ: കലക്ടർക്ക്‌ പരാതി നൽകി

land mafia
വെബ് ഡെസ്ക്

Published on Jul 05, 2025, 03:38 AM | 1 min read

അങ്കമാലി

മഞ്ഞപ്ര പഞ്ചായത്തിലെ കിഴക്കേപ്പാടം അനധികൃതമായി നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വത്സലകുമാരി വേണു കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു അവധി ദിവസങ്ങളിൽ രാത്രിയാണ്‌ മണ്ണും ചാരവും കൊണ്ടിട്ട് നികത്തൽ. മഞ്ഞപ്ര -മലയാറ്റൂർ റോഡിനോടുചേർന്ന് നടുവട്ടം പാലത്തിന് അടുത്താണ് രണ്ടേക്കറോളംവരുന്ന സ്ഥലം നികത്തിക്കൊണ്ടിരിക്കുന്നത്. കർഷകസംഘടനകളും വിവിധ രാഷ്ട്രീയ പാർടികളും സ്ഥലം നികത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മഞ്ഞപ്ര- ചന്ദ്രപ്പുര നിവാസികളും സഹോദരങ്ങളുമായ പുല്ലൻ ജോസ്, യാക്കോബ് എന്നിവരുടേതാണ് കൃഷിപ്പാടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home