കുറ്റിപ്പുഴ കൃഷ്ണപിള്ള സ്‌മാരക സാഹിത്യ അവാർഡ് പി എൻ ഗോപീകൃഷ്ണന് സമ്മാനിച്ചു

നെടുമ്പാശേരി
കുറ്റിപ്പുഴ കൃഷ്ണപിള്ള സ്‌മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ജന്മവാർഷികവും അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രഥമ സ്മാരക സാഹിത്യ അവാർഡ് കവിയും എഴുത്തുകാരനുമായ പി എൻ ഗോപീകൃഷ്ണന് പ്രൊഫ. എസ് കെ വസന്തൻ സമ്മാനിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ സുവനീർ പ്രകാശിപ്പിച്ചു. കുന്നുകര അഹന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുഴ സ്‌മാരക അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. വി പി മാർക്കോസ് അധ്യക്ഷനായി. അവാർഡ് കമ്മിറ്റി കൺവീനർ എം ആർ സുരേന്ദ്രൻ, അവാർഡ് ജേതാവ് പി എൻ ഗോപീകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, വായനശാല പ്രസിഡന്റ് വി കെ പുഷ്‌പാംഗദൻ, സെക്രട്ടറി എ വി പ്രദീപ്, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു.









0 comments