കൂത്താട്ടുകുളം നഗരസഭ അവിശ്വാസപ്രമേയം നാളെ പരിഗണിക്കും

കൂത്താട്ടുകുളം
നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയം ചൊവ്വാഴ്ച പരിഗണിക്കും. നഗരസഭാ അധ്യക്ഷ വിജയ ശിവനെതിരെയുള്ള പ്രമേയം പകൽ 11നും ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസിനെതിരെയുള്ള പ്രമേയം പകൽ രണ്ടിനും പരിഗണിക്കും.
ആറുമാസംമുമ്പ് നൽകിയ അവിശ്വാസപ്രമേയത്തിനിടെ നഗരസഭാ അധ്യക്ഷ ഉൾപ്പെടെയുള്ള ഇടത് വനിതാ കൗൺസിലർമാര്‍ക്ക് മർദനമേറ്റിരുന്നു. 25 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില. എറണാകുളം നഗരകാര്യ ജോയിന്റ് ഡയറക്ടറാണ് വരണാധികാരി.








0 comments