ad
Deshabhimani

മെറ്റൽ ഷീറ്റുകൾ വന്നിടിച്ച്‌ 
കാറിന്റെ ചില്ല് തകർന്നു

Car Accident

തിരുവാങ്കുളത്ത് വാഹനത്തിൽ കെട്ടിക്കൊണ്ടുവന്ന മെറ്റൽഷീറ്റുകൾ ഊർന്നുവീണ് കാറിന്റെ ചില്ല് തകർന്നപ്പോൾ

വെബ് ഡെസ്ക്

Published on May 08, 2026, 01:13 AM | 1 min read

തിരുവാങ്കുളം


വാഹനത്തിൽ കെട്ടിക്കൊണ്ടുവന്ന മെറ്റൽ ഷീറ്റുകൾ ഊർന്നുവീണ് കാറിന്റെ ചില്ല് തകർന്നു. വ്യാഴം പകൽ മൂന്നോടെ തിരുവാങ്കുളം പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. മുകളിൽ ക്യാരിയറിൽ കെട്ടിവച്ച്‌ തിരുവാങ്കുളം ഭാഗത്തേയ്‌ക്കുപോയ മിനിലോറിയിൽനിന്നാണ്‌ മെറ്റൽ ഷീറ്റുകൾ ഉ‍ൗർന്നുവീണ് മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല്‌ തകർത്തത്‌.


ഷീറ്റിന്റെ മറുഭാഗം കുത്തിക്കയറി മിനിലോറിയുടെ ചില്ലും തകർന്നു. എന്നാൽ, വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കില്ല. അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. കരിങ്ങാച്ചിറ പള്ളി തിരുനാളിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കും കൂടിയായതോടെ റോഡിൽ വാഹനങ്ങളുടെ നിരനീണ്ടു. ട്രാഫിക് പൊലീസെത്തി ഏറെപണിപ്പെട്ടാണ് തടസ്സം ഒഴിവാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home