നവരാത്രി ആഘോഷവും പുരസ്കാരവിതരണവും ​

award presentation

തിരുവൈരാണിക്കുളം ക്ഷേത്ര നവരാത്രി ആഘോഷവും പുരസ്കാര സമർപ്പണവും ജില്ല അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഉദ്ഘടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2025, 02:09 AM | 1 min read

കാലടി

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരവിതരണവും നവരാത്രി സംഗീതോത്സവവും അസിസ്റ്റന്റ്‌ കലക്ടർ പാർവതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു.



കൂടിയാട്ട കലാകാരൻ മാർഗീ സജീവ് നാരായണ ചാക്യാർ പുരസ്കാരം ഏറ്റുവാങ്ങി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ എ മോഹൻകുമാർ അധ്യക്ഷനായി.



മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് എംഎസ്‌സി ബയോകെമിസ്ട്രിക്ക് നാലാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന വേണുഗോപാലിനെയും ജില്ലാ സീനിയർ ഗേൾസ് ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുത്ത ഗാർഗി അശോകിനെയും അനുമോദിച്ചു.


കലാമണ്ഡലം റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, പി ആർ ഷാജികുമാർ, എം എസ് അശോകൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫ് ഡാൻസ് ആലുവയുടെ ഡാൻസും ഉണ്ടായി. ആഘോഷങ്ങൾ ഒക്ടോബർ രണ്ടിന് അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home