ജില്ലയിൽ വാടക അക്കൗണ്ട് തട്ടിപ്പ്‌ വ്യാപകം

ബാങ്ക് അക്കൗണ്ട് ആർക്കും നൽകല്ലേ... പണികിട്ടും

 ജില്ലയിൽ വാടക അക്കൗണ്ട് തട്ടിപ്പ്‌ വ്യാപകം
avatar
ജാഷിദ്‌ കരീം

Published on Sep 10, 2025, 12:00 AM | 1 min read

കൽപ്പറ്റ കോളേജ് വിദ്യാർഥികളുടെയും യുവാക്കളുടെയും ബാങ്ക് അക്കൗണ്ട് വാടകയ്‌ക്കെടുത്തുള്ള ഓൺലൈൻ തട്ടിപ്പ്‌ ജില്ലയിൽ വ്യാപകമാകുന്നു. വാടക അക‍ൗണ്ട്‌(മ്യൂൾ അക്കൗണ്ട്) വഴിയാണ്‌ തട്ടിപ്പ്‌. 5000 മുതൽ 1000 വരെ രൂപ നൽകി അക‍ൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം ഇതരസംസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പുകൾക്ക്‌ ഇവ ഉപയോഗിക്കുന്നു. തട്ടിയെടുക്കുന്ന തുക ഇ‍ൗ അക‍ൗണ്ടിലേക്കാണ്‌ എത്തുക. ഇതരസംസ്ഥാനങ്ങളിൽ രജിസ്‌ട്രർ ചെയ്യുന്ന പല കേസുകളിലും തട്ടിപ്പിനുപയോഗിച്ച അക‍ൗണ്ടുകൾ ജില്ലയിലെയാണ്‌. സമാനമായ സംഭാവത്തിൽ കണിയാമ്പറ്റ സ്വദേശി ഇസ്‌മയിലി(26)നെ നാഗാലാ‌ൻഡ് കൊഹിമ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌തു. കൊഹിമ സൈബർ പൊലീസാണ്‌ വാറണ്ടുമായെത്തി നാഗാലാൻഡിലേക്ക് അറസ്റ്റ്‌ചെയ്‌ത്‌ കൊണ്ടുപോയത്. ഇസ്‌മയിലിന്റെ അക‍ൗണ്ട്‌ ഉപയോഗിച്ച്‌ നാഗാലാൻഡ്‌ സ്വദേശിയുടെ 12.68 ലക്ഷം രൂപയാണ് തട്ടിയെടുത്തത്‌. നാഗാലാൻഡ്‌ പൊലീസ്‌ എത്തിയപ്പോഴാണ്‌ ഇസ്‌മയിലും കുടുബവും ചതി മനസ്സിലാക്കുന്നത്. തട്ടിപ്പിനിരയായത്‌ 
നൂറ്‌കണക്കിനാളുകൾ ജില്ലയിൽ നൂറ്‌കണക്കിനാളുകൾ ഇത്തരത്തിൽ ചതിക്കപ്പെട്ടതായാണ് വിവരം. വിദേശങ്ങളിലേക്കും അക്കൗണ്ടുകൾ കടത്തുന്നുണ്ട്. ജില്ലയിൽ 70 പരാതികളിൽ സൈബർ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്‌. അക്കൗണ്ടുകൾ വാങ്ങാൻ ഇടനിലക്കാർ സജീവമാണെന്ന് കമ്പളക്കാട് സ്വദേശിയായ യുവാവും വെളിപ്പെടുത്തിയിരുന്നു. ആദ്യം വിദ്യാർഥികളുമായി ചങ്ങാത്തത്തിലാവും. തുടർന്ന്, പതിയെ ബിസിനസാണെന്നും ലാഭം തരാമെന്നും ട്രേഡിങ് കമ്പനിയിൽ ഓൺലൈൻ ജോലിനൽകാമെന്നുമടക്കം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് തുറപ്പിക്കും. തുടർന്ന്, എടിഎം, പുതിയ സിം കാർഡ് എന്നിവ സംഘം കൈക്കലാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പൊലീസ്‌ അന്വേഷിച്ചെത്തുമ്പോൾ മാത്രമാണ് തങ്ങൾ കുടുങ്ങിയ കാര്യം വിദ്യാർഥികൾ അറിയുക. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ആരംഭിച്ചതോടെ കേസിലുൾപ്പെട്ട ബാങ്ക് അക്കൗണ്ട് പിന്നീട് ഉപയോഗിക്കാനാകില്ല. ഇതോടെയാണ്‌ തട്ടിപ്പുകാർക്ക് വൻതോതിൽ അക്കൗണ്ടുകൾ ശേഖരിച്ചുതുടങ്ങിയത്‌. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ്‌ അന്വേഷിക്കുന്നു. അക്കൗണ്ട് ചോദിച്ച് പണം നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home