ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം തുടങ്ങി

ചായ്യോത്ത്
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനത്തിന് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉ്‌ദഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് സി ബിജു അധ്യക്ഷനായി. ഹയർസെക്കൻഡറി വിഭാഗം കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം കെ വിനോദ് കുമാർ മുഖ്യാതിഥിയായി. ജില്ലാ കോഡിനേറ്റർ മെയ്സൺ കളരിക്കാൽ, പഞ്ചായത്ത് അംഗം പി ധന്യ, വി എസ് ബിജുരാജ്, പി മോഹനൻ, എം സുനിൽകുമാർ, കെ വി സജീവൻ, ഇ വി ദിനേശൻ, കെ സുനിൽകുമാർ, സി മനോജ് കുമാർ, ശിവനന്ദ എസ് തമ്പാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ ടി സീമ സ്വാഗതവും വിദ്യാഭ്യാസ ജില്ലാ കൺവീനർ സി പ്രവീൺകുമാർ നന്ദിയും പറഞ്ഞു. പ്രദർശനം ശനിയാഴ്ച സമാപിക്കും.









0 comments