കേളപ്പജിക്ക് സെലിബ്രേഷൻ മൂഡ്

ഏത് മൂഡ്

കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഔഷധ സസ്യ 
തോട്ട നിർമാണത്തിന്റെ  ഉദ്ഘാടനം
വെബ് ഡെസ്ക്

Published on Aug 14, 2025, 03:00 AM | 1 min read

കൊടക്കാട്

മനസ്സുനന്നാവട്ടെ എന്ന് ലോകത്തോട് പറയുകയും ഉള്ളിലൊരു വിളക്ക് കൊളുത്തിവെക്കുകയും ചെയ്യുന്നുണ്ട് കൊടക്കാട് കേളപ്പജിയിലെ കുഞ്ഞുങ്ങൾ. ജെൻ - Z തലമുറയുടെ ചിന്തയിലെയും പ്രവർത്തനത്തിലെയും വേറിട്ട വഴിനടത്തങ്ങളെ അൻപോടെ അടയാളപ്പെടുത്തുന്നുമുണ്ട് അവർ. പല മട്ടിലുള്ള പുതുവഴി സഞ്ചാരങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മികച്ച എൻഎസ്എസ് യൂണിറ്റിന് ഏർപ്പെടുത്തിയ പുരസ്കാരം കേളപ്പജിക്ക് സമ്മാനിച്ചത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം വിഭാഗത്തിലാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് പുരസ്കാരം. മികച്ച പ്രോഗ്രാം ഓഫീസർ കേളപ്പജിയിലെ എം വിനീതയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവർത്തനങ്ങളും പരിസ്ഥിതി -ഊർജ സംരക്ഷണ മേഖലയിലെ നൂതനാശയങ്ങളുമാണ് നേട്ടത്തിലേക്ക് നയിച്ചത്. സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണം, ക്യാമ്പസിൽ ഒരുക്കിയ നാട്ടുമാവിൻതോട്ടം, കാർബൺ ന്യൂട്രൽ ക്യാമ്പസിനായുള്ള മുളംകാട്, കുട്ടിവനം, ശ്മശാന വനവൽക്കരണം, സ്നേഹാരാമം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ മികവിന്റെ മുദ്രയായി. തെരുവോരത്തുള്ളവർക്ക് പൊതിച്ചോർ വിതരണം, സൗജന്യ ആയുർവേദ ക്യാമ്പ്, സൗജന്യ ഹീമോഗ്ലോബിൻ പരിശോധന, ജീവിതശൈലി രോഗനിർണയ ക്യാമ്പുകൾ, സമീപത്തെ അങ്കണവാടി പെയിന്റിങ്, പ്രൈമറി സ്കൂൾ പാചകപ്പുര നവീകരണം, ദത്തുഗ്രാമത്തിൽ ഓണക്കിറ്റ് വിതരണം, മഹിളാ ശിക്ഷൺ ഹോമിൽ പഠനോപകരണ വിതരണം, ഗേൾസ് ഹോമിൽ ഓണക്കോടി വിതരണം, അനാഥാലയ സന്ദർശനം, ജല സംരക്ഷണ യജ്ഞത്തിനായുള്ള ജലം ജീവിതം പദ്ധതി, സഹപാഠിക്കൊരു സ്നേഹവീട് തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി. മുൻ വർഷം ജില്ലയിലെ മികച്ച യൂണിറ്റായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home