തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം

നറുക്കെടുപ്പ് 13 മുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2025, 12:05 AM | 1 min read


​പത്തനംതിട്ട

പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ജില്ലയില്‍ 13 മുതല്‍. സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിട്ടുള്ള പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 13, 14, 15 തീയതികളില്‍ രാവിലെ 10 മുതല്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്.

13ന് മല്ലപ്പള്ളി, കോന്നി, 14ന് കോയിപ്രം, പുളിക്കീഴ്, റാന്നി, 15ന് ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തും. അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള നറുക്കെടുപ്പ് 16ന് രാവിലെ 10 മുതല്‍ കലക്‌ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ്.

വനിത, പട്ടികജാതി വനിത, പട്ടികവര്‍ഗ വനിത, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കാനാണ് നറുക്കെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്‌ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്‌ടര്‍മാരെയും അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കാനുള്ള നറുക്കെടുപ്പ് 18ന്‌ രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്. ജില്ലാ പഞ്ചായത്തിലെ മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 21ന്‌ രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home