കാഴ്ചക്കാരുടെ തിരക്ക് വിനയായി
ഭവാനിപ്പുഴയിലിറങ്ങിയ കാട്ടുകൊമ്പൻ കുടുങ്ങി

അഗളി
അട്ടപ്പാടി പുതൂരിനടുത്ത് പട്ടിമാളത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ കാട്ടുകൊമ്പൻ കരകയറാനാകാതെ കുടുങ്ങി. ഞായർ രാവിലെ ഏഴരയോടെയാണ് ആനയെ പുഴയിൽ കണ്ടത്. തുടർന്ന്, ഒരു പകൽ മുഴുവൻ ആന പുഴയിൽത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. അവധി ദിവസമായതിനാൽ നാട്ടുകാരും വിനോദ സഞ്ചാരികളുമടക്കം വലിയൊരു ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജനത്തിരക്ക് വർധിച്ചത് ആനയെ കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾക്ക് തടസ്സമായി. ആന സ്വമേധയാ കാടുകയറാനാണ് സാധ്യതയെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ എൻ സഫീർ അറിയിച്ചു. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അഗളി, പുതൂർ ആർആർടി അംഗങ്ങളും പുതൂർ സ്റ്റേഷനിലെ വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.










0 comments