ഡോ. എം പ്രദീപിന് പുരസ്കാരം

പാലക്കാട്
മികച്ച ഡോക്ടർക്കുള്ള തമിഴ്നാട് ഗവർണറുടെ പുരസ്കാരം സീനിയർ ന്യൂറോളജിസ്റ്റും യൂ മെഡ് ആശുപത്രി സ്ഥാപകനുമായ ഡോ. എം പ്രദീപിന്. തമിഴ്നാട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി പുരസ്‌കാരം സമ്മാനിച്ചു. സ്പെയിനിൽ നടന്ന യൂറോപ്യൻ ന്യൂറോളജി ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രഭാഷണം നടത്തിയിരുന്നു. സ്വിറ്റ്സർലൻഡിൽനിന്ന് ന്യൂറോ ഇന്റർവെൻഷനും യുഎസിൽനിന്ന് ന്യൂറോ സോണോളജി ബിരുദവും നേടിയിട്ടുണ്ട്. ന്യൂറോസോണോളജി ഇന്ത്യൻ സൊസൈറ്റിയുടെ നിയുക്ത പ്രസിഡന്റാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് മുൻ പ്രസിഡന്റായിരുന്നു.








0 comments