സി പി ബാലൻ വൈദ്യരെ അനുസ്മരിച്ചു

സി പി ബാലൻ വൈദ്യർ അനുസ്മരണ സമ്മേളനം ചേളന്നൂർ പുതിയേടത്ത് താഴത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
ചേളന്നൂർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാനും കർഷക സംഘം നേതാവുമായിരുന്ന സി പി ബാലൻ വൈദ്യരുടെ 17-ാം അനുസ്മരണത്തിന്റെ ഭാഗമായി ചേളന്നൂർ പുതിയേടത്ത് താഴത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ സംസാരിച്ചു. ചേളന്നൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ബിജു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പി മുസാഫർ അഹമ്മദ്, ഏരിയാ, ലോക്കൽ, ബ്രാഞ്ച് നേതാക്കൾ, പാർടി പ്രവർത്തകർ, വർഗബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. ഏരിയാ കമ്മിറ്റി അംഗം ടി കെ സോമനാഥൻ പതാക ഉയർത്തി. വൈകീട്ട് 8/4 ബസാറിൽ നടന്ന അനുസ്മരണ പൊതുയോഗം കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ രാജേഷ്, ടി കെ സോമനാഥൻ, എൻ രമേശൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ഇ ശശീന്ദ്രൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ വി ഗിരീഷ് നന്ദിയും പറഞ്ഞു.









0 comments