ഭരണഘടനാ ദിനം: “ ഭരണഘടന രംഗോലി 2025” നടത്തി

കോഴിക്കോട് : നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് വിഎച്ച്എസ് വിഭാഗം നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടന രംഗോലി 2025 നടത്തി. 400 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ തയ്യാറാക്കിയ രംഗോലിയിൽ ഭരണഘടന ശില്പിയായ ഡോ. ബി ആർ അംബേദ്കറുടെ പോർട്രെയ്റ്റും ദേശീയ പതാകയും ഭരണ ഘടനയും തയ്യാറാക്കി.
നാനാത്വത്തിൽ ഏകത്വം നിയമപരമായി നടപ്പിലാക്കിയ, വിവിധ ജാതി മത വർണ ജനവിഭാഗങ്ങളെ ഒന്നിച്ചു ചേർന്ന് നിർത്തുന്ന ഇന്ത്യൻ ഭരണഘടനയെ പ്രതീകവൽക്കരിക്കാനാണ് വിവിധ വർണ്ണങ്ങൾ ചേർത്ത് വലിയ രംഗോലി തയ്യാറാക്കിയതെന്ന് എൻഎസ്എസ് വളണ്ടിയർമാർ പറഞ്ഞു.
ജനുവരി 26ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസമായ നവംബർ 26 ദേശീയതലത്തിൽ 2015 മുതൽ ഭരണഘടന ദിനമായി ആചരിക്കുന്നു. ഭരണഘടന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ സമൂഹത്തിൽ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ എടുക്കലും ഭരണഘടന ആമുഖം വായിക്കലും രംഗോലിയുടെ ഭാഗമായി നടന്നു.








0 comments