കട്ടപ്പന നഗരസഭാ 17–-ാം വാര്‍ഡില്‍
അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്


സ്വന്തം ലേഖകൻ
Published on Nov 28, 2025, 10:37 PM | 1 min read
കട്ടപ്പന കട്ടപ്പന നഗരസഭാ 17–-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ്. വിഷയം പാര്‍ടി സംസ്ഥാന കമ്മിറ്റിക്കുവിട്ടതായും യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നപ്പോള്‍ 2020ല്‍ മത്സരിച്ച സീറ്റുകള്‍ അതേകക്ഷികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്. 17–-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഈസീറ്റില്‍ കഴിഞ്ഞവര്‍ഷവും പാര്‍ടിയുടെ സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇത്തവണ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കുശേഷമാണ് സേവ്യര്‍ ചള്ളവയലിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹം പ്രചാരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല. യുഡിഎഫ് മാനദണ്ഡം പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. സിറ്റിങ് കൗണ്‍സിലറായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സേവ്യര്‍ ചള്ളവയലിലും മത്സരരംഗത്തുണ്ട്.








0 comments