ad
Deshabhimani

5 വർഷത്തിൽ സർക്കാർ ജോലിക്കാരായത്‌ 6664 പേർ

നിയമനത്തിൽ നമ്പർ വൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സുജിത്‌ ബേബി

Published on Feb 03, 2026, 01:52 AM | 1 min read

കോഴിക്കോട്‌

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലയിൽ വിവിധ വകുപ്പുകളിലായി പിഎസ്‌സി നടത്തിയത്‌ 6664 നിയമനം. ഇ‍ൗ വർഷം ആദ്യമാസം മാത്രം 33 നിയമനം നടന്നു. 2021ൽ 781 പേരെയാണ്‌ നിയമിച്ചത്‌. 2022ൽ 1048 ആയി ഉയർന്നു. 2023ൽ 2024 ഉദ്യോഗാർഥികളാണ്‌ സർക്കാർ സർവീസിൽ പ്രവേശിച്ചത്‌. 2025ൽ 1633 പേരും.

2021ൽ ആരോഗ്യവകുപ്പിൽ മാത്രം 120 പേരെയാണ്‌ നിയമിച്ചത്‌. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ സയൻസ്‌ അധ്യാപകരായി 61 പേരെ നിയമിച്ചു. എൽഡിസി, എൽജിഎസ്‌ തുടങ്ങിയ പോസ്റ്റുകളിലും കാര്യമായ നിയമനമുണ്ടായി. 2022ൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ 552 പേർക്ക്‌ നിയമന ശുപാർശ നൽകി. യുപി സ്കൂൾ അധ്യാപകരായി 127 പേരും എൽപി സ്കൂൾ അധ്യാപകരായി 277 പേരുമാണ്‌ നിയമിതരായത്‌. ഫിസിക്കൽ സയൻസ്‌ അധ്യാപകരുടെ 35 ഒഴിവുകളും നികത്തി.

2023ൽ യുപി സ്കൂൾ അധ്യാപകരായി 162 പേർക്കും എൽപി സ്കൂൾ അധ്യാപകരായി 111 പേർക്കും നിയമനം നൽകി. വിവിധ വിഷയങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെയും നിയമിച്ചു.

ആരോഗ്യ വകുപ്പാണ്‌ കൂടുതൽ നിയമനം നടത്തിയ മറ്റൊരു മേഖല. ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌ മുതൽ മെഡിക്കൽ ഓഫീസർമാർ വരെയുള്ള പോസ്റ്റുകളിലാണ്‌ നിയമനം. സ്റ്റാഫ്‌ നഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, എൽഡിസി തുടങ്ങിയ പോസ്റ്റുകളിലാണ്‌ ഏറ്റവുമധികം നിയമനം നൽകിയത്‌. ഹയർ സെക്കൻഡറി മേഖലയിൽ ലാബ്‌ അസിസ്റ്റന്റ്‌ തസ്തികയിലും കാര്യമായ നിയമനം നടത്തി.

അപ്രഖ്യാപിത നിയമന നിരോധനം ഉൾപ്പെടെയായിരുന്നു യുഡിഎഫ്‌ സർക്കാരുകളുടെ നിലപാട്‌. ഉദ്യോഗാർഥികളുടെ ചിറകരിഞ്ഞ യുഡിഎഫ്‌ കാലം നാട്‌ മറന്നിട്ടില്ല. പത്തുവർഷമായുള്ള എൽഡിഎഫ്‌ ഭരണത്തിലാണ്‌ ഉദ്യോഗാർഥികളുടെ സ്വപ്‌നങ്ങൾക്ക്‌ ചിറകുമുളച്ചത് എന്ന്‌ വ്യക്തമാക്കുന്നതാണ്‌ കണക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home