വന്യജീവി സെൻസസ്

പുനലൂർ
ദേശീയതലത്തിൽ നടക്കുന്ന കടുവ കണക്കെടുപ്പിന്റെ ആദ്യഘട്ടം തിങ്കൾ മുതൽ എട്ടുവരെ നടക്കും. ശെന്തുരുണി വന്യജീവി സങ്കേതത്തിൽ തെരഞ്ഞെടുത്ത പത്ത് ബ്ലോക്കുകളിലായി പ്രത്യേകം പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കേരള കാർഷിക സർവകലാശാലയിലെ വിദ്യാർഥികളും ഉണ്ടാകും. സന്നദ്ധ പ്രവർത്തകരെയും പരിസ്ഥിതി സ്നേഹികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മൂന്നുദിവസം ഓരോ ബ്ലോക്കിലും സഞ്ചരിച്ച് കടുവ, പുലി, കരടി, കാട്ടുപട്ടി തുടങ്ങിയ മാംസഭുക്കുകളുടെയും ആന, കാട്ടുപോത്ത് എന്നിവയുടെയും വിവരശേഖരണം നടത്തും. തുടർന്നുള്ള രണ്ടുദിവസം രണ്ടുകിലോമീറ്റർ നേർരേഖയിൽ ട്രാൻസിസ്റ്റ് ലൈൻ അടയാളപ്പെടുത്തി ഓരോ 400 മീറ്റർ അകലത്തിലും പോയിന്റ് മാർക്ക് ചെയ്ത് സസ്യജാലങ്ങളുടെ വിവരശേഖരണം. തുടർന്നുള്ള മൂന്ന ദിവസം ഈ നേർരേഖയിൽ സഞ്ചരിച്ച് സസ്യഭുക്കുകളുടെ സാന്നിധ്യം മനസ്സിലാക്കും.







0 comments