ad
Deshabhimani

അനധികൃത മദ്യവിൽപ്പന

നാട്ടുകാർ പിടികൂടിയയാൾ ഓടിരക്ഷപ്പെട്ടു

റോസ്‌മലയിൽ നാട്ടുകാർ പിടികൂടിയ മദ്യം

റോസ്‌മലയിൽ നാട്ടുകാർ പിടികൂടിയ മദ്യം

വെബ് ഡെസ്ക്

Published on Aug 02, 2026, 12:15 AM | 1 min read

ആര്യങ്കാവ്‌

റോസ്‌മല പ്രദേശത്ത് അനധികൃത മദ്യവിൽപ്പന വ്യാപകം. പരാതി ഉയർന്നിട്ടും പൊലീസൊ എക്‌സൈസൊ തിരിഞ്ഞുനോക്കുന്നില്ല. കഴിഞ്ഞദിവസം ബൈക്കിൽ മദ്യം എത്തിച്ചയാളെ നാട്ടുകാർ സംഘടിച്ച്‌ പിടികൂടിയെങ്കിലും പൊലീസിനെ വിളിക്കുന്നതിനിടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ബാഗിൽ കൊണ്ടുവന്ന മദ്യം നാട്ടുകാർ പിടിച്ചെടുത്തു. അധനികൃതമായി വിൽപ്പന നടത്തുന്ന ബാബുരാജ്‌ എന്നയാൾക്കായി കൊണ്ടുവന്നതാണ്‌ മദ്യമെന്ന്‌ നാട്ടുകാർ പറഞ്ഞു. അടുത്തിടെ ഇയാളിൽനിന്ന് കുളത്തൂപ്പുഴ പൊലീസ് മദ്യം പിടിച്ചെടുത്തെങ്കിലും കേസ്‌ ഒതുക്കിത്തീർത്തുവെന്ന്‌ ആക്ഷേപമുണ്ട്. ദിവസജോലികൾക്ക് പോകുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ്‌ മദ്യവിൽപ്പനശാലകളിൽ നിന്ന് വലിയ അളവിൽ മദ്യംവാങ്ങി റോസ്‍മലയിൽ എത്തിക്കുന്നത്. വൈകിട്ടു മുതൽ രാത്രിവരെ ഇരട്ടി തുക വാങ്ങിയാണ്‌ വിൽപ്പന. ടാപ്പിങ് ജോലിക്കായി പുറത്തുനിന്നുവരുന്ന തൊഴിലാളികളെയാണ് മദ്യം എത്തിക്കാൻ ഉപയോഗിക്കുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡായ റോസ്‍മല ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home