കലോത്സവത്തില്‍ രാഹുൽ മാങ്കൂട്ടത്തിനെ തിരഞ്ഞ് എസ്എഫ്ഐ

അഞ്ചൽ
പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ തിരഞ്ഞ് എസ്എഫ്ഐ അഞ്ച ൽ ഏരിയ കമ്മിറ്റി. പീഡനവീരന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു തിരച്ചല്‍. കലോത്സവം നടക്കുന്ന അഞ്ചൽ ഈസ്റ്റ് എച്ച്എസ്എസിൽ പ്രധാന വേദിക്ക് ചുറ്റും പ്ലക്കാർഡും പോസ്റ്റുമായിട്ടാണ് മാങ്കൂട്ടത്തിനെ തിരഞ്ഞത്. എസ്എഫ്ഐ അഞ്ചൽ ഏരിയ പ്രസിഡന്റ് അതുൽ, സെക്രട്ടറി ബുഹാരി, വൈസ് പ്രസിഡന്റുമാരായ ആനന്ദ്, ശ്രീരാജ്, ജോയിന്റ് സെക്രട്ടറിമാരായ അക്ഷയ്, ഫായിസ് എന്നിവർ നേതൃത്വം നൽകി.







0 comments