സന്ധ്യാംബരങ്ങൾ പ്രകാശിപ്പിച്ചു

കൊട്ടാരക്കര
എഴുത്തുകാരനും കവിയും നിരൂപകനുമായ സന്തോഷ് വാളകത്തിന്റെ പുതിയ കവിതാ സമാഹാരമായ സന്ധ്യാംബരങ്ങൾ പ്രകാശിപ്പിച്ചു. പനവേലി മാർത്തോമാ ചർച്ച് കൺവൻഷൻ ഹാളിൽ 24കവിതകൾ അടങ്ങിയ സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശിപ്പിച്ചു. പനവേലി മാർത്തോമ ചർച്ച് ഇടവക വികാരി ഫാ.രാജു തോമസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസില്‍അംഗം പി കെ ജോൺസൻ, മുരളി എസ് പനവേലി, ജോൺസൺ കരൂർ, സാജൻ വേളൂർ, ദേവകുമാർ കലയപുരം ജോസ്, ഫാ.എൽ ഷിജുമോൻ, പി കെ ജോൺസൻ, കോശി വെള്ളൂരാൻ, ബീന, ലാൽവിശ്വം, ബെൻസി ടീച്ചർ, പി വി അലക്സാണ്ടർ, അലക്സ് മാമ്പുഴ, അസ്ഹർ കൊട്ടിയം, ബേബിജോൺ വയയ്ക്കൽ, ഐവിൻ എസ് ബോബസ്, ഷൈനി സന്തോഷ്, അജിതൻ തടിക്കാട് എന്നിവർ സംസാരിച്ചു.







0 comments