Deshabhimani

സ്റ്റാറാണ് 
കെഎസ്ആർടിസി

തലവൂരിൽ നിന്നാരംഭിച്ച 
ഗുരുവായൂർ  എ സി ബസ്

തലവൂരിൽ നിന്നാരംഭിച്ച 
ഗുരുവായൂർ എ സി ബസ്

avatar
ജി കൃഷ്ണപ്രസാദ്

Published on Apr 08, 2026, 12:41 AM | 1 min read

പത്തനാപുരം

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി കെഎസ്ആർടിസിയുടെ മിച്ചബജറ്റ് യാത്ര വൻ വിജയം. എസി പ്രീമിയം ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. തലവൂർ ക്ഷേത്രസന്നിധിയിൽനിന്ന് എല്ലാ വെള്ളിയും വൈകിട്ട് 5.30ന് ബസ് യാത്ര തിരിക്കും. ക്യൂ ഇല്ലാതെ ഗുരുവായൂർ കൃഷ്ണ ദർശന സൗകര്യം ഒരുക്കിയശേഷം തൃപ്രയാർ രാമക്ഷേത്രം കൂടൽമാണിക്യം അടക്കം നിരവധി ക്ഷേത്രങ്ങളിൽ ദർശനം സൗകര്യം ഒരുക്കി അടുത്ത ദിവസം 2.30ന് തലവൂരിൽ എത്തിച്ചേരുന്ന നിലയിലാണ് യാത്രാ സംവിധാനം. തലവൂർ ക്ഷേത്രസന്നിധിയിൽനിന്ന് ആദ്യ സർവീസ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്തത്. നിരവധി ബജറ്റ് ടൂറിസം യാത്ര വികസിപ്പിച്ച് വരുമാനം ഉയർത്തി. കേരളത്തിലെ വിവിധ ബസ് ഡിപ്പോ കേന്ദ്രങ്ങളിൽനിന്ന് നിരവധി ആരാധനാലയങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാർഥം സർവീസ് നടത്തി ജനശ്രദ്ധ ആകർഷിക്കാൻ കെഎസ് ആർടിസിക്ക് കഴിഞ്ഞിട്ടുണ്ട്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home