കെഎസ്ആർടിഇഎ കൺവൻഷൻ

കെഎസ്ആർടിഇഎ (സിഐടിയു) കരുനാഗപ്പള്ളി യൂണിറ്റ് കൺവൻഷൻ സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനംചെയ്യുന്നു
കരുനാഗപ്പള്ളി
കെഎസ്ആർടിഇഎ (സിഐ ടിയു) കരുനാഗപ്പള്ളി യൂണിറ്റ് കൺവൻഷൻ ലാലാജി സ്മാരക ഗ്രന്ഥശാല ഹാളിലെ വി ദിവാകരൻ നഗറിൽ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിജു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ, സിഐടിയു ഏരിയ ആക്ടിങ് സെക്രട്ടറി ബി എ ബ്രിജിത്, യൂണിറ്റ് സെക്രട്ടറി കെ കെ ബൈജു, പ്രവീൺ ബാബു, ജി ആർ ഷീന, ബിനു, സൗമ്യബാബു, മഞ്ജുഷ, അമീർ ഷിനോയി, പി ജി അജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ശ്രീകുമാർ (പ്രസിഡന്റ്), ബിനു (സെക്രട്ടറി), മധുശ്രീ (ട്രഷറർ).









0 comments