കെഎസ്ഒഎസ് സംസ്ഥാന സമ്മേളനം സമാപിച്ചു

കൊല്ലം
നേത്ര ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടന കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെഎസ്ഒഎസ്) 52 –ാം സംസ്ഥാന സമ്മേളനം ‘ദൃഷ്ടി 25’ കൊല്ലം ലീല അഷ്ടമുടി റാവിസ് ഹോട്ടലില്‍ സമാപിച്ചു. സമാപനസമ്മേളനം കെഎസ്ഒഎസ് സംസ്ഥാന പ്രസിഡന്റ് രാജീവ് സുകുമാരന്‍ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബി ജയപ്രസാദ് അധ്യക്ഷനായി. കൊല്ലം ഒഫ്താല്‍മിക് അസോസിയേഷനും (കെഒഎ) ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബും പത്തനംതിട്ട ഒഫ്താല്‍മിക് സൊസൈറ്റിയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രശസ്ത നേത്രശസ്ത്രക്രിയാ വിദഗ്ധന്‍ പി ജെ തോമസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു.1200നേത്ര ശസ്ത്രക്രിയാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജില്‍നിന്നായി 200പിജി വിദ്യാര്‍ഥികളുമെത്തി. മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ വിദഗ്ധര്‍ 200 പ്രബന്ധം അവതരിപ്പിച്ചു. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 65 സ്റ്റാള്‍ ഒരുക്കിയിരുന്നു. സംഘാടകസമിതി സെക്രട്ടറി അനീഷ് മാധവന്‍, സംഘാടകസമിതി ട്രഷറര്‍ ഷൈനി നെപ്പോളിയന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡോ. രാജീവ് സുകുമാരന്‍ (പ്രസിഡന്റ്), ഡോ. ഒ യു മല്ലിക (സെക്രട്ടറി), അനീറ്റ ജബ്ബാര്‍ (ട്രഷറര്‍).







0 comments