കെ ബി ഗണേഷ് കുമാറിനെ വരവേറ്റ് കടയ്ക്കാമൺ ഗ്രാമം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന് പിറവന്തൂരിൽ നല്‍കിയ സ്വീകരണം
ജി കൃഷ്ണപ്രസാദ്
Published on Mar 28, 2026, 01:08 AM | 1 min read
പത്തനാപുരം
കടയ്ക്കാമൺ ഗ്രാമം ചുവന്നു, പത്തനാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാറിനെ സ്വീകരിച്ച്.. സ്വീകരണ പരിപാടി പിറവന്തൂർ കടയക്കാമൺ ഗ്രാമത്തിൽനിന്നാണ് ആരംഭിച്ചത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ ഉദ്ഘാടനംചെയ്തു. എച്ച് റിയാസ് മുഹമ്മദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എൻ ജഗദീശൻ, ഏരിയ സെക്രട്ടറി എച്ച് നജിം മുഹമ്മദ്, ബിജു കൃഷ്ണൻ, ജെ മധു, ജി രതീഷ്, വി ഐ സാംകുട്ടി, നെടുവണ്ണൂർ സുനിൽ എന്നിവർ സംസാരിച്ചു. പിറവന്തൂർ മേഖലയിലെ നിരവധി സ്വീകരണ കേന്ദ്രത്തിലും കുര്യോട്ടുമല ഉന്നതി ഭാഗങ്ങളിലും ഗ്രാമീണർ തങ്ങളുടെ ഉറ്റതോഴനെ പൂച്ചെണ്ട് നൽകി വരവേറ്റു. കണ്ണിന് പരിക്കേറ്റ് കാഴ്ചനഷ്ടപ്പെട്ട കുര്യോട്ടുമലയിലെ രാധാഭവനിൽ രാധയുയെ കെ ബി ഗണേഷ് കുമാർ സന്ദര്‍ശിച്ചു. തച്ചക്കുളം ജങ്ഷനിൽ എത്തിച്ചേർന്ന ഗണേഷ് കുമാറിനെ കെട്ടിപ്പിടിച്ചും വാരിപ്പുണർന്നും റോസാ പുഷ്പഹാരവും കിരീടവും അണിയിച്ചാണ് നൂറുകണക്കിന് നാട്ടുകാർ സ്വീകരിച്ചത്. കാൽനൂറ്റാണ്ടായി നിങ്ങളൊപ്പമുണ്ടെന്നും വികസന പ്രവർത്തനങ്ങളുടെ കാഴ്ചകൾ നമുക്ക് അടുത്തുണ്ടെന്നത് കണ്ടറിയാമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞത് ഹർഷാരവത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.








0 comments