Deshabhimani

കുഞ്ഞനാണെങ്കിലും 
പുളിക്കും...

ചട്ടിയിൽ വാളൻപുളി കായ്ച്ച് നിൽക്കുന്നു

ചട്ടിയിൽ വാളൻപുളി കായ്ച്ച് നിൽക്കുന്നു

avatar
ജി കൃഷ്ണപ്രസാദ്

Published on Feb 02, 2026, 12:35 AM | 1 min read

കുന്നിക്കോട്

വേണമെങ്കിൽ പുളി ചട്ടിയിലും കായ്‌ക്കും. ആവണീശ്വരം കൃഷ്ണഭവനിലെ കെ ബാലചന്ദ്രന്റെ പുഴയോരം ഗാർഡൻസിലാണ് ചട്ടിയിൽ വാളൻപുളി കായ്ച്ചത്. 18കായ്കൾ ഉണ്ടായി കുഞ്ഞനാണെങ്കിലും പുളിക്കുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. കൊട്ടാരക്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫയർ എൻജിനിയറിങ്ങ്‌ ജോലിയിലായിരുന്ന ബാലചന്ദ്രൻ കൗതുകത്തിനാണ് ഗാർഡനിങും ലാൻസ്കേപ്പിങ്ങും ജോലി തെരഞ്ഞെടുത്തത്. നാട്ടിലെ വലിയ മരങ്ങൾ ബോൺസായി ആക്കിയാൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക്‌ സഹായകരമാകും എന്ന ചിന്തയിൽനിന്നാണ്‌ കുഞ്ഞൻ മരങ്ങൾ ജനിച്ചത്‌. നാരായവേര് വെട്ടി ഇടവേരുകൾ പരിപോഷിപ്പിച്ചാണ് വടവൃക്ഷത്തൈ മരങ്ങളെ കുഞ്ഞനാക്കി മാറ്റുന്നത്. ആൽമരം, ഏഴിലംപാല, നാട്ടുമാവ് , ഇലഞ്ഞി, രാജമല്ലി , ഗുൽമോഹർ, കരിംതകര ഉൾപ്പടെയുള്ള മരങ്ങൾ ബാലചന്ദ്രന്റെ വീട്ടിൽ ബോൺസായ് പ്രൗഡിയിൽ വളർന്ന് പന്തലിച്ചിട്ടുണ്ട്‌. ജൈവവള പ്രയോഗത്തിലൂടെ കുള്ളൻ കണിക്കൊന്നപൂത്തുലഞ്ഞതും നാട്ടുക്കാരെ വിസ്മയപ്പെടുത്തിയിരുന്നു. തിരുവല്ല എൻഎസ്എസ് സ്കൂളിലെ പ്രധാനാധ്യാപികയായി റിട്ടയർ ചെയ്ത ഭാര്യ ഗീതയും ബാലചന്ദ്രനെ സഹായിക്കാൻ ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home