ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

കൊല്ലം
ജൂലൈ ഒന്നുമുതൽ നാലുവരെ കടയ്ക്കലിൽ നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശിപ്പിച്ചു. ചടയമംഗലത്ത് കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, ട്രഷറർ എസ് ഷബീർ, വൈസ് പ്രസിഡന്റ് എം എസ് ശബരീനാഥ്, സംഘാടക സമിതി കൺവീനർ ഡോ. വി മിഥുൻ, മനോജ്‌കുമാർ, അനന്തലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു. കെസിഇയു ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദാണ് ലോഗോ തയ്യാറാക്കിയത്.










0 comments