Deshabhimani

ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 12:30 AM | 1 min read

കൊല്ലം

ആനത്തലവട്ടം ആനന്ദന്റെ ചരമവാർഷികം ആചരിച്ചു. ജില്ലാ കയർ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ഭൂതക്കുളം കലക്കോട് കയർസംഘം ജങ്ഷനിൽ അനുസ്മരണ യോഗം നടത്തി. ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി അശോകൻപിള്ള അധ്യക്ഷനായി. യൂണിയൻ ജില്ലാ ട്രഷറർ ബി രവികുമാർ, കയർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ സുലേഖ, ഇത്തിക്കര ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ കെ എൻ ശ്രീദേവിയമ്മ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം കെ ശ്രീകുമാർ, കയർ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പ്രസാദ്, വിജോയി, എ സുധൻ, അമ്മിണിയമ്മ, ആശാദേവി, മുഹമ്മദ് ഖാലിദ് എന്നിവർ സംസാരിച്ചു. തുടർന്ന് മുതിർന്ന കയർ യൂണിയൻ നേതാക്കളായ ജി ജനാർദ്ദനൻ, വി ജനാർദ്ദനൻപിള്ള എന്നിവരെ യോഗത്തിൽ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home