Deshabhimani

ജനനായകനൊപ്പം

പത്തനാപുരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ബി ഗണേഷ്‌കുമാറിന്‌ ചെമ്പനരുവി കൂട്ട് മുക്കിൽ നൽകിയ സ്വീകരണം
avatar
ജി കൃഷ്ണപ്രസാദ്

Published on Mar 27, 2026, 01:30 AM | 1 min read

പത്തനാപുരം

നാട്ടിൽ വെളിച്ചമെത്തിച്ച ജനനായകന് വമ്പിച്ച സ്വീകരണം ഒരുക്കി ചെമ്പനരുവി നിവാസികൾ. ഗണേഷ്‍കുമാർ മുൻകൈയെടുത്ത് നിർമിച്ച പകൽ വീടിനു മുന്നിലെ പൊതുഇടത്തായിരുന്നു സ്വീകരണം. ‘ഞങ്ങളുടെ ജീവിതം ഗണേഷ്‍കുമാറാണ് മാറ്റിയെടുത്തത്. ആദ്യം വൈദ്യുതി എത്തിച്ചുതന്നു. ശേഷം ടെലിഫോൺ എത്തിച്ചു. ജൽ ജീവൻ പദ്ധതിയിൽ വീടുകളിൽ കുടിവെള്ളം എത്തിച്ചു. റോഡ്, ബസ് സർവീസ്‌, കൂട്ടത്തിൽ സർക്കാർ ഓഫീസും. അപ്പോൾ ഞങ്ങൾ എന്തിനുമാറി ചിന്തിക്കണം. ഈ സർക്കാർ നിലനിൽക്കണം. ഞങ്ങളുടെ ഗണേഷ്‍കുമാർ ജയിക്കണം’ അറുപത്തിയെട്ടുകാരനായ രവീന്ദ്രൻ പറയുന്നു. പത്തനാപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാറിന്റെ സ്വീകരണ പര്യടനത്തിന്‌ തുടക്കം കുറിച്ച്‌ വ്യാഴം പകൽ മുന്നിനാണ്‌ ചെമ്പനരുവി കൂട്ടുമുക്കിൽ സ്വീകരണം നൽകിയത്‌. സിപിഎം ജില്ലാ കമ്മിറ്റിഅംഗം ബി അജയകുമാർ യോഗം ഉദ്ഘാടനംചെയ്തു. എം ടി രാജു അധ്യക്ഷനായി. സിപിഐ സംസ്ഥാന കമ്മിറ്റിഅംഗം ജി ആർ രാജീവൻ, എൻ ജഗദീശൻ, എസ് വേണുഗോപാൽ, എച്ച് നജിം മുഹമ്മദ്, ബെന്നി കക്കാട്, വാസുദേവൻ, നെടുവണ്ണൂർ സുനിൽ, കറവൂർ എൽ വർഗീസ് എന്നിവർ സംസാരിച്ചു. മുള്ളുമലയിലും വൻ ജനാവലി സ്ഥാനാർഥിയെ സ്വീകരിച്ചു. പുഷ്പഹാരവുമായി എത്തിയ കുരുന്നുകൾക്ക് ഒപ്പം ഗണേഷ് കുമാർ ഫോട്ടോ എടുത്തു. പേരെടുത്ത് വിളിക്കാവുന്ന അടുപ്പമുള്ളവരാണ് തനിക്ക് ഒപ്പം ഉള്ളതെന്നും വികസനത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും ഗണേഷ്‍കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home